പാലാ :ഹയര്‍ സെക്കന്ററി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും വിജയിച്ച എല്ലാവര്ക്കും പ്രവേശനം ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് KSU വിന്റെ നേതൃത്വത്തില്‍ പഠിപ്പുമുടക്കി സമരം നടത്തി.
പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരഞ്ഞെ തുടര്‍ന്ന് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാലാ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാലാ ട്രോണിക്സ്, പാലാ ഐടിഐ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ നടന്നില്ല.
കെഎസ് യു ജില്ല വൈസ് പ്രസിഡന്റ് അര്ജുന് സാബു, കെഎസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് നിബിന് റ്റി ജോസ്, കെഎസ് യു ജില്ലാ ഭാരവാഹികള്‍ ആയ ജോമിറ്റ് ജോണ്‍, കൃഷ്ണജിത് ജിനിൽ അമല്‍ ജോസ്,മാത്യൂ സോജൻ മറ്റ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.