കൊച്ചി: വീണ്ടും അപകടം ഉണ്ടാക്കി ‘കല്ലട’ ബസ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കാെച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്.