പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. വനിതാ മുഖങ്ങളെയാണ് ഇത്തവണ ജില്ലയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന.
ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം.