Kerala

കാലവര്‍ഷം ശക്തമായി; ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്തു പടിഞ്ഞാറന്‍, തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതോടെ കാലവര്‍ഷം വീണ്ടും ശക്തമായി.

മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി കഴിഞ്ഞയാഴ്ച മുതലുണ്ടെങ്കിലും കാറ്റിന്റെ ശക്തി കുറവായതിനാല്‍ കാലാവസ്ഥ വകുപ്പ് പ്രവചിച്ച തരത്തില്‍ മഴ പെയ്തിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്നാണു പ്രവചനം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണു കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട് ജില്ലയിലും തീവ്രമഴയാണ് കണക്കുകൂട്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top