പാലാ :കൊഴുവനാൽ :സമൂഹത്തിന്റെ ആരോഗ്യ സുരക്ഷാ ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായും, കുറഞ്ഞ ചിലവിൽ മികച്ച പരിചരണം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായും, കൊഴുവനാൽ FHC-യുടെ പുതിയ നവീകരിച്ച ലബോറട്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂണ് 22 ന് ശനിയാഴ്ച്ച് പകൽ 10 മണിയ്ക്ക് ഫാമിലി ഹെൽത്ത് സെൻ്ററിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് . ലീലാമ്മ ബീ ഇവിന്റെ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് . കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി, വളരെ കുറഞ്ഞ നിരക്കിൽ രോഗനിർണയം കൂടുതൽ കൃത്യതയോടെ നടത്തുന്നതിനായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേഷ് ബി സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ രാജേഷ്, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ . മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത വിനോദ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റ്റി.ആർ വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ . ആലീസ് ജോയി, ആനീസ് കുര്യൻ, . മഞ്ചു ദിലീപ്, അഡ്വ അനീഷ് ജി, . നിമ്മി ട്വിങ്കിൾരാജ്, ഗോപി കെ. ആർ,. പി. സി. ജോസഫ്, . മെർലി ജെയിംസ്, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ജോർജ്. റ്റി. തുടങ്ങിയവർ ആശംസകളർപ്പിച്ചു.