Kerala

അയർക്കുന്നം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ എസ് സി (എം) പഠനോപകരണങ്ങൾ വിതരണം ചെയ്തു

അയർക്കുന്നം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

അയർക്കുന്നം ഗവൺമെന്റ് എൽ പി സ്കൂളിൽ അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാല പഠനോപകരണങ്ങൾ വിതരണം ചെയ്തു.

യോഗത്തിൽ ജോസഫ് ചാമക്കാല, ജോസ് കൊറ്റം, റെനി വള്ളികുന്നേൽ , ജോൺ വരിക്കാ കുന്നേൽ, വിൻസ് പേരാലിങ്കൽ , അലക്സ് വാടാ മറ്റം, ജോർജിൻ ജേക്കബ്, സൈറസ് ടോം, ഷാമോൻ തോട്ടുങ്കൽ,സ്കൂൾ ഹെഡ്മിസ്ട്രസ് ആ ൻസി മാർക്കോസ്,പി റ്റി എ പ്രസിഡന്റ്‌ ലിനിറ്റിൻ ബിബിൻ തുടങ്ങിയവർ സംസാരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top