Kerala

കണക്കു കൊടുത്തില്ലേൽ ;ഒരു കണക്കാകും :ലോക്സഭാ തെരഞ്ഞെടുപ്പ്; വരവ്-ചെലവ് കണക്കെടുപ്പ് ജൂൺ 30ന് സമർപ്പിക്കണം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ വരവ് ചെലവു കണക്കുകൾ അനു രഞ്ജനപ്പെടുത്തുന്നതിനുള്ള യോഗം ജൂൺ 30ന് രാവിലെ 10.00 മണി മുതൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഓരോ സ്ഥാനാർഥിയും തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ തെരെഞ്ഞെടുപ്പ് ഫലം വന്ന് 30 ദിവസത്തിനുള്ളിൽ നിർണയിക്കപ്പെട്ടിട്ടുള്ള മാതൃകയിൽ സമർപ്പിക്കണം എന്നാണു ചട്ടം.

അനുരഞ്ജന യോഗത്തിൻ്റെ വരവ് ചെലവ് കണക്കുകളുടെ കരട് സ്റ്റേറ്റ്‌മെൻ്റ്/റിപ്പോർട്ട്, ആവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതം സ്ഥാനാർഥിയോ ഏജൻ്റോ പങ്കെടുക്കണം.തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷകൻ, അസിസ്റ്റൻ്റ് ചെലവു നിരീക്ഷകർ, അക്കൗണ്ടിംഗ് ടീമുകൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കണക്കുകൾ നിശ്ചിത മാതൃകയിൽ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാത്ത സ്ഥാനാർഥികൾക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ട പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.

വരവ് ചെലവ് കണക്കുകൾ നിർണയിക്കപ്പെട്ട മാതൃകയിൽ സമർപ്പിക്കുന്നതിനായി സ്ഥാനാർഥികൾക്കും ഏജൻ്റുമാർക്കുമുള്ള ഏകദിന പരിശീലന ക്ലാസ് ജൂൺ 24 ന് രാവിലെ 11.00 മണി മുതൽ കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top