പാലാ :വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ യോഗ ദിനാചരണം നടന്നു. രാമപുരം സർവ്വശിക്ഷ അഭിയാൻ കേന്ദ്രത്തിലെ ട്രെയിനർ അശോക് ജി യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗയുടെ അർത്ഥം തന്നെ ഏകീകരണമെന്നാണെന്നും മനസ്സിന്റെയും ശരീരത്തിന്റേയും കൂടിച്ചേരലാണ് യോഗാസനങ്ങൾ സാധ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ അമൃത ദാസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസെടുക്കുകയും യോഗാസന മുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു. ആരോഗ്യം മെച്ചപ്പെടാൻ മാത്രമല്ല പഠനം ഉൾപ്പെടെ നമ്മൾ ചെയ്യുന്ന ഏത് കർത്തവ്യത്തിനും ഏകാഗ്രത കൂടുതൽ കിട്ടാനും മാനസികാരോഗ്യത്തിനും സഹായിക്കുന്നവയാണ് ഓരോ യോഗാസനങ്ങളെന്നും അമൃത ദാസ് വ്യക്തമാക്കി.
പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ സ്വാഗതം ആശംസിച്ചു.കഴിഞ്ഞ അധ്യയന വർഷം മുഴുവൻ യോഗ അഭ്യസിച്ചിരുന്ന വിദ്യാർത്ഥികളുടെ യോഗാസന പരിശീലന പ്രദർശനവും വിദ്യാർത്ഥിനിയായ ഡിയോണ മരിയ ആന്റണിയുടെ നേതൃത്വത്തിൽ ഇതോടൊപ്പം നടന്നു.