India

കൊടിക്കുന്നിലിനെ തഴഞ്ഞു; ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കര്‍

കീഴ് വഴക്കം ലംഘിച്ച് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തു. ഏറ്റവും മുതിര്‍ന്ന എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് മഹ്താബിനെ നിയമിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

മുൻ ബിജെഡി നേതാവായ മഹ്താബ് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപാണു ബിജെപിയിൽ ചേർന്നത്. എന്നാല്‍ പാനലില്‍ കൊടിക്കുന്നിൽ സുരേഷ്, ഡിഎംകെയുടെ ടി.ആർ.ബാലു, ബിജെപിയുടെ രാധാ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്‌തെ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊടിക്കുന്നിലിനെ പ്രോടേം സ്പീക്കറാക്കാത്ത നടപടിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുണ്ട്. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും എന്‍ഡിഎ നല്‍കുന്നില്ലെന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു. കേന്ദ്ര സർക്കാർ കീഴ് വഴക്കം ലംഘിച്ചതായും 2014ൽ പോലും കോൺഗ്രസിലെ മുതിർന്ന എം.പി.കമൽനാഥിനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തിരുന്നുവെന്ന് കൊടിക്കുന്നിലും പ്രതികരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top