Kerala

ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു: നിയുക്ത മന്ത്രി ഒ ആർ കേളു

കൊച്ചി: ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവർ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും നിയുക്ത മന്ത്രി ഒ ആർ കേളു.

വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി ക്ഷേമവകുപ്പ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തുമെന്നും കാലതാമസമുണ്ടാകില്ലെന്നും ഒ ആർ കേളു പ്രതികരിച്ചു.

ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവർത്തനംവെച്ച് പട്ടികജാതി പട്ടികവർഗമേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൽ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top