Kerala

നിയമസഭയില്‍ ‘കോളനി’ പ്രയോഗിച്ച് മന്ത്രി രാജന്‍; പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ചെയറിന്റെ തിരുത്ത്

തിരുവനന്തപുരം: ‘കോളനി’ എന്ന വാക്ക് നിയമസഭയില്‍ പറഞ്ഞ മന്ത്രി കെ രാജന് ചെയറിന്റെ തിരുത്ത്. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ റവന്യൂ മന്ത്രി കെ രാജന്‍ ‘കോളനി’ എന്ന വാക്ക് പ്രയോഗിച്ചപ്പോഴാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടത്. ‘കോളനി’ എന്ന വാക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍, പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും മന്ത്രിയോട് നിര്‍ദേശിച്ചു.

‘കോളനി’ എന്ന പദം പിന്‍വലിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് വായിച്ചതെന്നാണ് മന്ത്രി മറുപടി നല്‍കിയത്. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ‘കോളനി’ പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്.

പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് അനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നാണ് അറിയപ്പെടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top