കോട്ടയം: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്റെ സംസ്കാര ചടങ്ങില്‍ എന്‍ ബി ടി സി ഉടമ കെ ജി എബ്രാഹാം പങ്കെടുത്തു.
വികാരഭരിതനായാണ് കെജി എബ്രഹാം സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. തീപിടിച്ച കെട്ടിടം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതാണെന്നും അപകടത്തില്‍പ്പെട്ട ആരുടെ കുടുംബത്തെയും കൈവിടില്ലെന്നും കെ ജി എബ്രഹാം സംസ്കാര ചടങ്ങില്‍ പറഞ്ഞു.
നേരത്തെയും അപകടത്തിൽ പെട്ട ആരെയും കമ്പനി സംരക്ഷിക്കാതിരിക്കില്ല എന്ന സന്ദേശമാണ് നൽകിയിരുന്നത്.കഴിഞ്ഞ ആഴ്ചയാണ് ലോകത്തെ നടുക്കിയ തീപിടുത്തം കുവൈറ്റിൽ ഉണ്ടായത്.