കോട്ടയം :പാലാ :ഭാരതം എന്താണെന്ന് ഞാൻ ആദ്യം പഠിച്ചത് പാലായിലെ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നിന്നുമാണെന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു .ഇന്ന് രാവിലെ പാലായിലെ ശ്രീരാമകൃഷ്ണ ആശ്രമം സന്ദർശിക്കുവാൻ എത്തിയാതായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ.മഠത്തിലെത്തിയ കേന്ദ്രമന്ത്രിയെ ആദരപൂര്വമാണ് ഭക്തജനങ്ങൾ സ്വീകരിച്ചത്.
ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ പ്രതിഷ്ഠയിൽ പൂക്കൾ അർപ്പിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടർന്ന് സ്വീകരണ സമ്മേളനം നടക്കുന്ന ഹാളിലേക്ക് പോയി .പഴമക്കാരൊക്കെ അടുത്ത് വന്നു സൗഹൃദം പുലർത്തിയപ്പോൾ എല്ലാവരെയും പേര് എടുത്തു വിളിച്ചാണ് കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തത്.1982 ലാണ് ഞാൻ പാലാ സെന്റ് തോമസ് കോളേജിൽ പഠിക്കാനെത്തുന്നത്.അന്ന് ഞാൻ വിദ്യാർത്ഥി മോർച്ചയുടെ ജില്ലാ സെക്രട്ടറി ആയിരുന്നു.വീട്ടിൽ പോയി വരുന്നത് ബുദ്ധിമുട്ടായപ്പോൾ എന്നാൽ ആശ്രമത്തിൽ കൂടിക്കോ എന്ന് നിർദ്ദേശം അംഗീകരിക്കുകയായിരുന്നു .
ഈ ആശ്രത്തിലെ രണ്ടു വർഷത്തെ ജീവിതം എന്നെ മറ്റൊരു മനുഷ്യനാക്കി .അന്ന് സുപ്രാനന്ദ ആയിരുന്നു മാടാധിപതി.അദ്ദേഹം തന്ന ഉപദേശങ്ങൾ എപ്പോഴും വഴിക്കാട്ടിയാണെനിക്ക്.ഞാൻ ന്യൂനപക്ഷ കമ്മീഷൻ മെമ്പറായിരിക്കുമ്പോഴും ആശ്രമം സന്ദർശിച്ചിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു .ശ്രീരാമ കൃഷണ മഠാധിപതി വിതസംഗാനന്ദ അധ്യക്ഷം വഹിച്ച യോഗത്തിൽ ഡോക്ടർ മുരളീ വല്ലഭൻ ; ആർ എസ് എസ് മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ കെ ഗോപകുമാരൻ നായർ ബി ജെ പി നേതാക്കന്മാരായ പ്രൊഫ.ബി വിജയകുമാർ അഡ്വ ജി അനീഷ്, മുരളിധരൻ നീലൂർ, സുമിത് ജോർജ്,റോജൻ ജോർജ്,ആർ ശങ്കരൻകുട്ടി, ദീപു,സുരേഷ്‌കുമാർ, ജയകുമാർ, ഹരികൃഷ്ണൻ, ജയ രാജു,മിനി അനിൽകുമാർ, ഗിരിജ ജയൻ, സ്മിത വിനോദ്, മഞ്ജു ദിലീപ്,ഷീബറാണി,ബിന്ദു ശശികുമാർ, ഷീബ വിനോദ് സ്നേഹോപഹാരങ്ങൾ നൽകി ആദരവ് അർപ്പിച്ചു. കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ പ്രസംഗിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ