അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്സ് മരിച്ചു. അയ്യമ്പുഴ കടുകുളങ്ങര സ്വദേശിയായ പുന്നയ്ക്കൽ കിലുക്കൻ വീട്ടിൽ കെ.ജി. ലിജി (35) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ് പാട്രിക്‌സ് സ്കൂളിന്റെ മുമ്പിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്ന് ഉച്ചയോടു കൂടി മരണമടഞ്ഞു. ഭർത്താവ് അരുൺ. ഏകമകൾ ആൻഡ്രിയ അമലാപുരം മരിയ ഭവൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.