കോട്ടയം :എല്ലാ വർഷവും നടക്കാറുള്ള ഫോട്ടോ ഫെസ്റ്റ് ഫോട്ടോ ഗ്രാഫർമാർക്കെല്ലാം തൃശൂർ പൂരം പോലെയാണ്. അങ്ങോട്ടുള്ള പോക്കും ഇങ്ങോട്ടുള്ള വരവും എല്ലാം ആഹ്ളാദകരമാണ്.അങ്കമാലിയിലാണ് എല്ലാ തവണയും ഫോട്ടോ ഫെസ്റ്റ് സംഘാടകർ ഒരുക്കാറുള്ളത്.ഇത്തവണയും എ കെ പി എ (ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ)സംസ്ഥാന കമ്മിറ്റി മാസങ്ങളുടെ മുന്നൊരുക്കമാണ് ഫോട്ടോ ഫെസ്റ്റിനായി നടത്തിയത് .
ഫോട്ടോഫെസ്റ്റിൽ പങ്കെടുക്കുവാൻ എ കെ പി എ പാലാ മേഖലാ കമ്മിറ്റിയും മുന്നൊരുക്കങ്ങൾ ഏറെ നടത്തി.മുൻകൂറായി അറിയിപ്പുകളും;കമ്മിറ്റികളും നടത്തി. .എ കെ പി എ പാലാ മേഖലാ കമ്മിറ്റിയുടെ പ്രസിഡണ്ട് രമേശ് മുരുകൻ സമയത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരാളാണ്.അക്കാര്യത്തിൽ കർക്കശ്യ സ്വഭാവം തന്നെ അദ്ദേഹം പുലർത്താറുണ്ട്.14 നു രാവിലെ 7.30 ന് അംഗങ്ങളെല്ലാവരും കിഴതടിയൂർ പള്ളി ഭാഗത്ത് എത്തി ചേരണമെന്ന് എല്ലാ കമ്മിറ്റികളിലും രമേശ് മുരുകൻ നിർദ്ദേശിച്ചിരുന്നു .
14 നു രാവിലെ അഞ്ചിന് തന്നെ എല്ലാ അംഗങ്ങൾക്കും വാട്സാപ്പിൽ സ്വാഗത മെസെജ് വന്നു .രാവിലെ 7.45 ന് തന്നെ ബസ്സ് പുറപ്പെടുകയായിരുന്നു .തുടർന്ന് പ്രവിത്താനം കൊല്ലപ്പള്ളി;രാമപുരം തുടങ്ങിയ ഭാഗത്ത് നിന്നും പ്രവർത്തകർ കയറിയപ്പോൾ ബസ് നിറഞ്ഞു.മുരുകന്റെ മനവും നിറഞ്ഞു.തിരിച്ചു വരുമ്പോഴും സമയ ക്ലിപ്തത പാലിക്കുവാൻ പാലാ മേഖലയ്ക്ക് കഴിഞ്ഞു . താൻ പ്രസിഡണ്ട് ആയതു മുതൽ സമയ നിഷ്ട്ട പാലിക്കുന്നുണ്ടെന്നും ;മേഖലാ കമ്മിറ്റി ആറിന് തന്നെ ആരംഭിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു.
ഫോട്ടോ ഗ്രാഫി രംഗത്തെ ആധുനിക മാറ്റങ്ങൾ ആദ്യം എത്തിപ്പെടുന്നത് ഈ ട്രേഡ് ഫെയറിലൂടെയാണ്.കാലത്തിന്റെ മാറ്റങ്ങൾ ഹൃദിസ്തമാക്കുവാനാണ് ഫോട്ടോഗ്രാഫർമാർ കൂട്ടം കൂട്ടമായി ഫോട്ടോ ഫെസ്റ്റിന് എത്തുന്നത് .തങ്ങൾക്കുള്ള വിഭവങ്ങൾ ആവോളം നുകർന്നാണ് എല്ലാ ഫോട്ടോ ഗ്രാഫര്മാരും അങ്കമാലിയിൽ നിന്നും മടങ്ങിയത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ