ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം. സിപിഎമ്മിന് മുന്‍തൂക്കമുള്ള പഞ്ചായത്തില്‍ കോൺഗ്രസിലെ ആർ.രാജുമോനാണു പുതിയ പ്രസിഡന്റ്.
സിപിഎം വിമതരായ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും ഇറക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് സിപിഎം സഹായം ലഭിച്ചത്. 55 വർഷമായി ഭരിക്കുന്ന പഞ്ചായത്താണ് വിമത പ്രശ്നം കാരണം സിപിഎമ്മിന് നഷ്ടമായത്.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നപ്പോള്‍ സിപിഎം ഔദ്യോഗിക വിഭാഗം പിന്തുണച്ചു. ഇതിനെ തുടര്‍ന്ന് വന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം ഔദ്യോഗിക പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയില്ല. 13 അംഗ പഞ്ചായത്തില്‍ നാല് അംഗങ്ങളാണ് യുഡിഎഫിന് ഉള്ളത്. വിപ്പ് ലംഘിച്ചാണ് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തതെന്ന് പരാജയപ്പെട്ട സിപിഎം വിമത സ്ഥാനാർത്ഥി സജീവ് ആരോപിച്ചിട്ടുണ്ട്.