തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇതുവരെയും യൂണിഫോം വിതരണം ചെയ്യാതെ സർക്കാർ. സ്കൂൾ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സൗജന്യ യൂണിഫോം എത്തിയില്ല. ഉടൻ വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായെന്നാണ് അധ്യാപകർ പറയുന്നത്. തുടർന്ന് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവൻസ് നൽകുന്നില്ല. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ലെന്നും അധ്യാപകർ ആരോപിച്ചു.
വാക്ക് പാലിക്കാതെ മന്ത്രി: സ്കൂൾ തുറന്നിട്ടും സൗജന്യ യൂണിഫോം എത്തിയില്ല
By
Posted on