കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള പേജുകളെയാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും എം വി ജയരാജൻ വിമർശിച്ചു.