ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നും ഓരോ പവന്റെ രണ്ട് മാലകളുമായി മോഷ്ടാവ് ഓടി രക്ഷപെട്ടു.
ചൊവ്വാഴ്ച പകല്‍ 4. 15 നാണ് സംഭവം നടന്നത്. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേന മാല ആവശ്യപ്പെട്ട് വന്നത് മാസ്ക് ധരിച്ച ഒരു യുവാവാണ്.
മാല നോക്കുന്നതിനിടയില്‍ കടയില്‍ ഉണ്ടായിരുന്ന ഏക ജീവനക്കാരന് അഗസ്റ്റിനെ കബളിപ്പിച്ചു മോഷ്ടാവ് കാവാലം ബസാര്‍ വഴി ഓടി രക്ഷപെട്ടു.
മാല സെലക്ട് ചെയ്യുന്ന ഭാവത്തില്‍, 2 മാലകള്‍ കൈയില്‍ വെച്ചു നോക്കി കൊണ്ടിരുന്ന മോഷ്ടാവ് അലമാരയിലെ ഇതര മാല സെലക്ട് ചെയ്യുന്ന ഭാവത്തില്‍ മാല നോക്കുന്നതിനിടയില്‍, ഡോര്‍ തുറന്നു പുറത്തേക്കു ഓടുകയാണുണ്ടായതെന്ന് കടയിലെ ജീവനക്കാരന് അഗസ്റ്റിന് പറഞ്ഞു.
അഗസ്റ്റിന് കാവാലം ബസാര്‍ വരെ പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ആര് പ്രകാശിന്റെ മരുമകന് ആര് രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ആണ് പകല്‍ മോഷണം നടന്നത്. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി കെസെടുത്ത് അന്വേഷണം ആരംഭിച്ചു.