Kerala

ക്രിസ്തുവിന്റെ മുഖം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം:കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി

 

പാലാ :ക്രിസ്തുവിന്റെ മുഖം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. നമ്മൾ ക്രിസ്തുവിൽ വളരുകയാണ് വേണ്ടത്. പ്രതിഷേധസൂചകമായും ആക്ഷേപകരമായും ക്രിസ്തുവിന്റെ ചിത്രം ഉപയോഗിക്കുന്നത് തീർത്തും തെറ്റാണ്. ക്രിസ്തുവിനെപ്പോലെ ആകുവാനാണ് നമ്മൾ ശ്രമിക്കേണ്ടത്.തികച്ചും തെറ്റായ ഇത്തരം പ്രവണതകൾ എതിർക്കപ്പെടേണ്ടതാണ്. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി തികച്ചും നിന്ദ്യമായ ഈ നടപടിയെ ശക്തമായി അപലപിക്കുകയും,പ്രതിഷേധിക്കുകയും ചെയ്യുന്നു.

കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപത പ്രസിഡന്റ്‌ ഇമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാല രൂപത ഡയറക്ടർ ഡോക്ടർ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, രൂപത ജനറൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകളം, ട്രഷറർ ജോയ് കെ മാത്യു കണിപറമ്പിൽ, തുടങ്ങിയവർ സംസാരിച്ചു.

അഡ്വ ജോൺസൺ വീട്ടിയാങ്കൽ, ആൻസമ്മ സാബു , പയസ് കവളംമാക്കൽ, സി എം ജോർജ്, ബെന്നി കിണറ്റുകര, ജോൺസൻ ചെറുവള്ളി,രാജേഷ് പാറയിൽ, ലിബി മണിമല,ജോബിൻ പുതിടത്തുചാലി,എഡ്വിൻ പാമ്പാറ, ടോമി കണ്ണേറ്റു മാലി, തുടങ്ങിയവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top