Kerala

പാലായിലെ പരാജയം :ഒരിക്കലും ഇത് ഒരു അവസാനം അല്ല;വർദ്ധിത വീര്യത്തോടെ തിരിച്ചുവരും:ടോബിൻ കെ അലക്‌സ്

കോട്ടയം :കേരളാ കോൺഗ്രസ് (എം)നു കോട്ടയം ലോക്സഭാ മണ്ഡലം നഷ്ടമായത് മുതൽ തുടർച്ചയായി അതിന്റെ നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി .ഏറ്റവും അവസാനം കെ എം മാണിയുടെ ഒരു കത്ത് തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പാലാ മണ്ഡലത്തിൽ ചാഴികാടൻ പിറകിൽ പോയാൽ താൻ തൽ സ്ഥാനം രാജി വയ്ക്കുമെന്ന് കേരളാ  കോൺഗ്രസ് (എം)പാലാ മണ്ഡലം പ്രസിഡന്റും;മുഴുവൻ സമയ പ്രവർത്തകനുമായ ബിജു പാലൂപ്പടവൻ പറയുകയും ,പ്രവർത്തിക്കുകയും ചെയ്തപ്പോൾ എതിരാളികൾ അടക്കം പറഞ്ഞു ടോബിൻ കെ അലക്‌സും രാജി വയ്ക്കണം .പക്ഷെ ടോബിൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല കേരളമാകെ വീശിയടിച്ച യു  ഡി എഫ് തരംഗം പാലായിലും വീശിയടിച്ചു .അത്ര തന്നെ.

2019 ലെ പാലാ ഉപ തെരെഞ്ഞെടുപ്പ് കാലത്ത് യു  ഡി എഫ് സ്ഥാനാർത്ഥിയായി ടോബിൻ കെ അലക്സിനെയും പരിഗണിക്കുന്നുണ്ട് എന്ന് ആദ്യമായി വാർത്ത ചെയ്തപ്പോൾ കോട്ടയം മീഡിയയെ അന്ന് പലരും വിമർശിച്ചിരുന്നു.പക്വതയില്ലാത്ത ലേഖനം എന്നാണ് അന്നൊരു മാധ്യമ പ്രവർത്തകൻ വിമർശിച്ചത്.പക്ഷെ തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് തോറ്റപ്പോൾ  പിന്നീട് ഒരവസരത്തിൽ സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്ററായ അദ്ദേഹത്തോട് പാലാ രൂപതയിലെ വലിയൊരാൾ പറഞ്ഞു.ടോബിൻ ആയിരുന്നു സ്ഥാനാര്ഥിയെങ്കിൽ  ഞങ്ങൾക്ക് യാതൊരു പ്രശ്നവ്യമില്ലായിരുന്നു കേട്ടോ .അന്ന് കോട്ടയം മീഡിയാ എഴുതിയ ലേഖനത്തിന്റെ മാനങ്ങൾ വലുതായിരുന്നു .അന്ന് ടോബിൻ ആയിരുന്നു സ്ഥാനാര്ഥിയെങ്കിൽ കേരളാ രാഷ്ട്രീയം തന്നെ മറ്റൊന്നായിരുന്നേനെ.

ഇന്ന് തെരെഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കേരളാ കോൺഗ്രസ് നേതാവ് ടോബിൻ കെ അലക്സിന്റെ കുറിപ്പ് വൈറലാവുകയാണ് .

മുത്തോലി, പാലാ – ഇതാണ് എല്ലാവരുടെയും ചർച്ച. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഒരു പ്രതികരണത്തിനും ഞാൻ മുതിരാത്തത് എല്ലാവരുടെയും കൂരമ്പുകൾ നേരിട്ടതിന് ശേഷം ആവാം എന്നു കരുതി ആണ്.

ആദ്യം തന്നെ ജനവിധി പൂർണമായും മാനിക്കുന്നു.. ജനം നൽകിയ വേർഡിക്റ്റ് അതിന്റെ എല്ലാ അർത്ഥത്തിലും സ്വീകരിക്കുന്നു.വിശകലനത്തിലും ട്രെൻഡ് മനസ്സിലാക്കുന്നതിലും പാർട്ടിയും ഞാനും പരാജയപ്പെട്ടു. ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കേരളം മുഴുവൻ ആഞ്ഞടിച്ച യുഡിഫ് തരംഗത്തിൽ കോട്ടയവും പാലായും മുത്തോലിയും വീണു.സിപിഎം പാർട്ടി കോട്ടകൾ  ഉത്തര മലബാറിലും വടകരയിലും പാലക്കാടും വീണ അത്രയും ആഘാതം പാലയിൽ ഉണ്ടായിട്ടില്ല. മുത്തോലിയിൽ 18 വോട്ടിനും പാലാ മണ്ഡലത്തിൽ 12,000 വോട്ടിനും പുറകിൽ പോയി. സന്തോഷിക്കേണ്ടവർക്ക് സന്തോഷിക്കാം
എന്നാൽ ഒരിക്കലും ഇത് ഒരു അവസാനം അല്ല എന്നു ഉറപ്പിച്ചു പറയുന്നു.

നഷ്ടപ്പെട്ട കോട്ടകൾ നാം അറിഞ്ഞു ഇറങ്ങിയാൽ കൂടെ പോരുക തന്നെ ചെയ്യും. മുത്തോലിയിലും പാലയിലും വരുന്ന തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഒന്നിൽ നിന്ന് ഗ്രൗണ്ട് വർക്ക്‌ തുടങ്ങി നാം തിരിച്ചു വരും. ഒറ്റക്ക് വഴി വെട്ടി വന്ന എന്റെ രക്തത്തിനായി ദാഹിക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു.ഇനിയാണ് ആരംഭം. ഒരിക്കലും ഒരു സ്ഥാനത്തിന് വേണ്ടിയും ഞാൻ ആഗ്രഹിച്ചിട്ടില്ല.. കാലക്രമേണ എന്നിലേക്ക് വന്നു ചേർന്നത് ആണ് ഇനിയും വന്നു ചേരുന്ന ഉത്തരവാദിത്തങ്ങൾ ഞാൻ ഏറ്റെടുക്കും. പ്രിയ പാർട്ടി പ്രവർത്തകരെ,

നിങ്ങളുടെ വിശ്വാസം ആണ് എനിക്ക് ആകെ വേണ്ടത്. അതാണ് എന്റെ മൂലധനം.നിങ്ങളുടെ തല ഇനി കുനിയില്ല. പാലയും മുത്തൊലിയിലും ഇനി വരുന്ന തെരെഞ്ഞെടുപ്പുകളിൽ എത്ര വലിയ തരംഗം ഉണ്ടായാലും കേരളാ കോൺഗ്രസ് എം കൊടി ഉയരെ പറക്കും. അതിനു വേണ്ടി എന്റെ അവസാന ശ്വാസം വരെ സാധാ പ്രവർത്തകനെ പോലെ ഞാൻ പ്രയത്നിക്കും.പ്രിയ പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി യുടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും അവസാന ശ്വാസം വരേയും ഒരിക്കൽ കൂടെ
“”” ഇനിയാണ് ആരംഭം “””””

ടോബിൻ കെ അലക്സ്‌
പ്രസിഡന്റ്‌ കേരള കോൺഗ്രസ്‌ എം
പാലാ നിയോജക മണ്ഡലം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top