Crime

ഒമ്പതുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം; ഇരയായത് ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി; 74കാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിക്കാണ് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 74കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയുടെ പിതാവ് ഒരാഴ്ചയായി ചികിത്സയിലാണ്. മുത്തശ്ശിക്കൊപ്പമാണ് കുട്ടി ആശുപത്രിയിലെത്തിയത്. മുത്തശ്ശി മരുന്ന് വാങ്ങാനായി പോയ സമയത്താണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുള്ള പ്ലാമൂട്ടുകട സ്വദേശി വര്‍ഗീസ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാരും രോഗികള്‍ക്ക് ഒപ്പമുള്ളവരും ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വെള്ളറട പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top