പാലാ : കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം )ന്റെ ഈറ്റില്ലമായ പാലായിലും കോട്ടയം പാർലമെന്റ് മണ്ഡലത്തിലും കേരളത്തിൽ ഒട്ടാകെയും കേരള കോൺഗ്രസ് എം പാർട്ടിക്കും മുന്നണിക്കും നേരിട്ട കനത്ത തിരിച്ചടി മുഖവിലയ്ക്കടുത്ത് കേരള കോൺഗ്രസ് എം പാർട്ടി പിരിച്ചുവിടണമെന്ന് കേരളാ ഡെമോക്രാറ്റിക് പാർട്ടി പാലാ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മുൻസിപ്പാലിറ്റിയിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവച്ച ബിജു പാലൂപ്പടവനെ യോഗം അഭിനന്ദിച്ചു ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതാക്കൾ പാലുപടവനെ മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു ബ്ലോക്ക് പ്രസിഡണ്ട് തങ്കച്ചൻ മുളകുന്നം അധ്യക്ഷത വഹിച്ചു