കോഴിക്കോട്: ഭാവി നടപടികളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിരവധി യുഡിഎഫി നേതാക്കള്‍ വിളിച്ചിരുന്നു. തോല്‍വിയില്‍ ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഭാവി നടപടി എന്തു സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. വയനാട്ടില്‍ പ്രിയങ്കാഗാന്ധി മത്സരിച്ചേക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ പൊതുപ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും, ഇനി മത്സരത്തിനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപന ദിവസം തൃശൂരില്‍ നിന്നും കോഴിക്കോട്ടെ വീട്ടിലെത്തിയ മുരളീധരന്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. തൃശൂരില്‍ മൂന്നാം സ്ഥാനത്താണ് മുരളീധരന്‍ എത്തിയത്.