മോസ്‌കോ: സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് സമീപത്തെ നദിയില്‍ നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. റഷ്യയിലെ നോവ്‌ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഇവര്‍. പതിനെട്ടിനും ഇരുപത്തിരണ്ട് വയസിനും ഇടയിലുള്ളവരാണ് മരിച്ചത്.
നദിയിലേക്കിറങ്ങിയ വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്നുപേരും അപകടത്തില്‍പ്പെട്ടതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ഥിക്ക് ആവശ്യമായതെല്ലാം ചെയ്യുന്നതായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.