Kerala

പിണറായിയുടെ ബൂത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി; സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍, നേട്ടമുണ്ടാക്കി എന്‍ഡിഎ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം വന്‍ തിരിച്ചടി നേരിട്ട ഇടങ്ങളിലെല്ലാം നേട്ടമുണ്ടാക്കി ബിജെപി. ഇടതുപക്ഷത്തിന്റെ കോട്ടകളായി കരുതപ്പെടുന്ന വടക്കേ മലബാര്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഒട്ടുമിക്ക സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍, ബിജെപി വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.

ശക്തികേന്ദ്രങ്ങളിലുണ്ടായ വന്‍ വോട്ടു ചോര്‍ച്ച ഇടതുകോട്ടകളില്‍ ഇളക്കം തട്ടുകയാണോയെന്നും ഇടതുപക്ഷത്തിന്റെ വോട്ട് അടിത്തറ തകര്‍ന്നോയെന്നും സന്ദേഹമുയര്‍ത്തുന്നു. കാസര്‍കോട്, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ട് കുറവായിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവിടങ്ങളിലാണ് സിപിഎമ്മിന് വോട്ട് കുറഞ്ഞത്. ഇവിടങ്ങളില്‍ ബിജെപി വോട്ടുകളില്‍ വര്‍ധനയുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top