കോട്ടയം :ഭരണങ്ങാനം :ഭരണങ്ങാനം പഞ്ചായത്തിൽ ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഒച്ചപ്പാടും ബഹളവും.ബഹളത്തിൽ ഭരണ കക്ഷിയായ യു ഡി എഫിലെ അംഗങ്ങളും ചേർന്നതോടെ പ്രസിഡന്റും ;വൈസ് പ്രസിഡന്റും ഒറ്റപ്പെട്ട നിലയിലുമായി.
കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലെ അജണ്ടകൾ പൂർണ്ണമായി ചർച്ചയ്ക്കു എടുത്തിരുന്നില്ല .ആയതു കൊണ്ട് ഇന്ന് അടിയന്തിര യോഗം വിളിക്കുകയായിരുന്നു.അടിയന്തിര യോഗത്തിൽ ഒരു കാര്യമേ അജണ്ടയിൽ പാടുള്ളു എന്ന നിയമം ലംഘിച്ച് പല കാര്യങ്ങളും കുത്തി തിരുകിയതാണ് ഭരണ പക്ഷത്തെ അംഗങ്ങളെ തന്നെ ചൊടിപ്പിച്ചത്.
ആകെ 13 അംഗങ്ങളിൽ എട്ട് യു ഡി എഫ് അംഗങ്ങളും;നാല് എൽ ഡി എഫ് അംഗങ്ങളും ഒരു ബിജെപി യുമാണുള്ളത് .ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണ പക്ഷത്തേയും .പ്രതിപക്ഷത്തെയും ഓരോ അംഗങ്ങൾ ഹാജരായിരുന്നില്ല.ഭരണ പക്ഷത്തുള്ള ഏഴ് അംഗങ്ങളിൽ മൂന്ന് പേർ പ്രസിഡണ്ട് ലിസമ്മ സെബാസ്റ്റിന്റെയും ;വൈസ് പ്രസിഡണ്ട് വിനോദ് വേരനാനിയുടെയും ഏകാധിപത്യ നടപടികളിൽ പ്രതിഷേധിക്കുകയാണുണ്ടായത്.
ഭരണ പക്ഷത്തെ ബീനാ ടോമി ;ലിൻസി സണ്ണി;എൽസമ്മ ജോര്ജുകുട്ടി എന്നിവർ നഖ ശിഖാന്തം പ്രസിഡന്റിന്റെയും;വൈസ് പ്രസിഡന്റിന്റെയും ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചു .ഭരണ നടപടികളിൽ പ്രസിഡണ്ട് അജ്ഞ യാണോയെന്ന് ഭരണ പക്ഷ അംഗങ്ങൾ വിളിച്ചു ചോദിച്ചപ്പോൾ പ്രതിപക്ഷത്തെ ജോസുകുട്ടി അമ്പലമറ്റം ;സുധാ ഷാജി ;(മാണി)അനുമോൾ മാത്യു (സിപിഐ)എന്നിവരും ബിജെപി യിലെ രാഹുൽ ജി കൃഷ്ണനും ഉച്ചൈസ്തരം ജനാധിപത്യ വിരുദ്ധ നടപടികളെ എതിർത്തു.ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നു അവർ ആക്രോശിച്ചു.ഇങ്ങനെ സഭ നടത്താമെന്നു വ്യാമോഹിക്കേണ്ട എന്നവർ വിളിച്ചു പറഞ്ഞപ്പോൾ സഭാ നടത്തി കൊണ്ട് പോകാൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ പ്രസിഡണ്ട് സഭ പിരിച്ചു വിടുകയായിരുന്നു .
എന്നാൽ ഭരണ കക്ഷിയംഗങ്ങൾ വരെ രേഖകളിൽ ഒപ്പ് വച്ചിട്ടില്ല.പ്രതിപക്ഷ അംഗങ്ങളും ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ഇറങ്ങി പോവുകയാണുണ്ടായത് . സെക്രട്ടറി സജിത്ത് മാത്യൂസ് തന്ത്രപരമായി പ്രസിഡന്റിനും ;വൈസ് പ്രസിഡന്റിനും കൂട്ട് നിൽക്കുകയാണെന്നും ഭരണ പ്രതിപക്ഷ ബിജെപി അംഗങ്ങൾ ഒന്നടങ്കം കുറ്റപ്പെടുത്തി . ഏറെ കാലമായി പ്രസിഡന്റിന്റെയും;വൈസ് പ്രസിഡന്റിന്റെയും ഏകാധിപത്യ നടപടികളാണ് ഭരണങ്ങാനം പഞ്ചായത്തിൽ നടമാടുന്നതെന്നും ഇനിയും അത് വക വച്ച് കൊടുക്കാൻ ഞങ്ങൾക്കാവില്ലെന്നും ഭരണ പക്ഷത്തെ അംഗങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു .ഇതോടെ ഭരണ പക്ഷത്തെ കെട്ടുറപ്പ് നഷ്ട്ടപ്പെട്ടിരിക്കയാണ്.ആദ്യം ആറ് മെമ്പർമാർ വീതം എൽ ഡി എഫിനും ;യു ഡി എഫിനും ഒരു മെമ്പർ ബിജെപി ക്കുമായിരുന്നു ലഭിച്ചിരുന്നത്.തുടർന്നുള്ള രാഷ്ട്രീയ മാറ്റത്തിൽ എൽ ഡി എഫ് സ്വതന്ത്രരായിരുന്ന രണ്ടു പേരെ കൂറുമാറ്റിയെടുത്താണ് യു ഡി എഫ് ഭരണം സ്വന്ത മാക്കിയത്.പ്രതിപക്ഷവും ഭരണ കക്ഷിയിലെ വിള്ളൽ മുതലാക്കാനുള്ള തന്ത്രമൊരുക്കുകയാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ