Kerala

പിണറായി സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയം; തൃശൂരിലെ ജയം സിപിഎമ്മിന്റെ സമ്മാനമെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പിണറായി വിജയന്‍ സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയമാണത്. കേരളത്തില്‍ രണ്ടു സീറ്റ് എന്ന് മോദി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നില്‍ സിപിഎം-ബിജെപി ഡീല്‍ ആണ് എന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചവരെയെല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിങ്ങാലക്കുടയില്‍ വെച്ച് പറഞ്ഞു. എന്നിട്ട് ആരെയെങ്കിലും അടച്ചോ?. അടയ്ക്കാത്തതിന് കാരണമെന്താണ്?. അതിന് ഉത്തരമാണ് ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫും സിപിഎമ്മും മൂന്നാം സ്ഥാനത്തു പോയത്.

തൃശൂരും ഇരിങ്ങാലക്കുടയിലും എല്‍ഡിഎഫും സിപിഎമ്മും മൂന്നാം സ്ഥാനത്താണ്. ഈ വോട്ടുചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേണം ഇപി ജയരാജനനും പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയെ കാണാന്‍. അവരുണ്ടാക്കിയ രഹസ്യ ഡീല്‍ എന്തായിരുന്നു. ബിജെപി-സിപിഎം അന്തര്‍ധാര എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ യുഡിഎഫ് പറഞ്ഞതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top