പാലാ :പുലിയന്നൂർ: ആരോഗ്യ കരമായ പുതിയ കേരളം കെട്ടിപ്പടുക്കാൻ കുട്ടികളിൽ നിന്ന് തന്നെ പച്ചക്കറി കൃഷിയിലൂടെ സ്സ്വാശ്രയ ബോധം വളർത്തണമെന്നു അപു ജോണ് ജോസഫ് . കേരള സ്റ്റഡി ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാഘോഷം ഗാന്ധിജി സ്റ്റഡി ഫോറം വൈസ് ചെയർമാൻ അപു ജോൺ ജോസഫ് കലാനിലയം സ്ക്കൂളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അപു ജോൺ ജോസഫ് .രോഗഗ്രസ്തമായ തലമുറയെ മാറ്റി ആരോഗ്യകരമായ തലമുറയെ സൃഷ്ട്ടിക്കാൻ പച്ചക്കറിയിൽ കേരളം ജനത സ്വയം പര്യാപ്തത നേടണമെന്നും ;കലാനിലയം സ്‌കൂളിലെ പച്ചക്കറി കൃഷി കലാനിലയം സ്ഥിരം നാടക വേദി പോലെ സ്ഥിരം സംവിധാനമാക്കണമെന്നും അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു.
കലാനിലയം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. സി.കെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, കൺവീനർ സന്തോഷ് കാവുകാട്ട് , ഹെഡ്മാസ്ട്രസ് സി. കരോളിൻ, ഇ.എസ് രാധാകൃഷ്ണൻ,
തങ്കച്ചൻ മണ്ണുശേരി, ജോഷിബ പുളിയനാൽ എന്നിവർ പ്രസംഗിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തകൻ രാധാകൃഷ്ണൻ ഇടാട്ടു താഴെയെ പൊന്നാട അണിയിച്ച് ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ കോമ്പൗണ്ടിൽ സൂപ്പർ ഏർലി വിയറ്റ്നാം പളാവിൻ തൈ നടുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.