കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 45000 കഴിഞ്ഞും മുന്നേറുകയാണ്.ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.എന്നാൽ തോമസ് ചാഴികാടൻ എന്ന പൊതുസമ്മതനായ സ്ഥാനാർഥി ആയതിനാലാണ് ഫ്രാൻസിസ് ജോർജിന്റെ പടയോട്ടത്തിൽ അധികം പരിക്കില്ലാതെ മാണിഗ്രൂപ്പ് രക്ഷപെട്ടത് .എന്നാൽ എൻ ഡി എ യുടെ തുഷാർ വെള്ളാപ്പള്ളി ഒരു ചലനവും സൃഷ്ടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ തവണ ലഭിച്ച ഒരു ലക്ഷത്തി അൻപത്തി അയ്യായിരം എന്ന സംഖ്യയോട് അടുക്കുന്നതേയുള്ളൂ.
അഞ്ചാം റൗണ്ടിൽ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട്
വോട്ടെണ്ണൽ ഫലം -റൗണ്ട് -05 ലെ മാത്രം
1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 26839
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 602
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 111
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 12694
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 128
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 29787
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ – 78
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-77
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ – 101
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-32
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ – 45
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-34
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 60
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-66
15. നോട്ട -972