കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ രണ്ട് ,മരണം ഉറപ്പ്.രണ്ടു പോത്തുകളെയാണ് ജിൽസണും സംഘവും ഒരുക്കി നിർത്തിയിരിക്കുന്നത്.പോത്ത് കറിയുടെ കൂടെ പിടി എന്ന പലഹാരവുമുണ്ട് കൂട്ടിനായി .
ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പാലായിലെ യു ഡി എഫ് പ്രവർത്തകർ റൊസാരിയോസ് ബേക്കറിയിലാണ് ലഡ്ഡു ബുക്ക് ചെയ്തിരിക്കുന്നത് .എൽ ഡി എഫ് പ്രവർത്തകരാവട്ടെ കാദംബരി ബേക്കറിയിലാണ് ലഡ്ഡു ബുക്ക് ചെയ്തിരിക്കുന്നത്.ബേക്കറി ഉടമകൾക്ക് രാഷ്ട്രീയമില്ലെങ്കിലും ലഡ്ഡുവിനു രാഷ്ട്രീയമുണ്ട് .കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 6400 കഴിഞ്ഞും മുന്നേറുകയാണ്.