കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെന്റ് ജോൺ എൽ.പി.എസ്., പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ്. എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച ( ജൂൺ 4) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
മഴക്കെടുതി: കോട്ടയം ജില്ലയിൽ 29 ദുരിതാശ്വാസ ക്യാമ്പുകൾ
കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് കോട്ടയം ജില്ലയിൽ 29 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 171 കുടുംബങ്ങളിലെ 500 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 197 പുരുഷൻമാരും 215 സ്ത്രീകളും 88 കുട്ടികളും ക്യാമ്പുകളിൽ കഴിയുന്നു. കോട്ടയം -27, ചങ്ങനാശേരി-ഒന്ന്, കാഞ്ഞിരപ്പളളി -ഒന്ന് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.