കോട്ടയം : പാലാ :ലോകാരാധ്യമായ ഭാരത പൈതൃകത്തിൻ്റെ മുഴുവൻ നന്മകളും ഉൾക്കൊള്ളുന്ന സമൂർത്തഭാവമാണ് ഗാന്ധിജി എന്നും അദ്ദേഹത്തെ 1982-ൽ മാത്രം ഇറങ്ങിയ സിനിമ മൂലമൂലമാണ് ലോകം അറിഞ്ഞതെന്ന നരേന്ദ്ര മോദിയുടെ പരാമർശം ഏറെ ക്രൂരമായിപ്പോയെന്നും ;അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ വില അറിയാത്തതിനാലാണെന്നും ഫ്രാൻസീസ് ജോർജ്(മുൻ എം പി) പാലായിൽ പറഞ്ഞു.
മജ്ജയും മാംസവുമായി ഗാന്ധിജിയെപ്പോലെ ഒരാൾ ഉണ്ടായിരുന്നോ എന്ന് വരും നൂറ്റാണ്ടുകളിൽ ആളുകൾ ചിന്തിക്കുന്ന അമാനുഷിക ഭാവമായിരുന്നു ഗാന്ധിജിയുടേതെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പോലും പറഞ്ഞിരിക്കെ മോദി പരാമർശം രാജ്യത്തെ ഞെട്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയം ജില്ല ഗാന്ധി ദർശൻ വേദി പാലാ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നുന്നദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പ്രസാദ് കൊണ്ടൂപ്പ റ സിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹൻ,ആർ പ്രേംജി, സന്തോഷ് മണർകാട്, വിഷ്ണു ചെമ്മുണ്ട വള്ളി, അഡ്വ.എസ് തോമസ്, ‘സോമിച്ചൻ ചൊവ്വാറ്റുകുന്നേൽ, തോമസ് കുട്ടി നെച്ചിക്കാട്ട്, ഉണ്ണികുളപ്പുറം;മുൻസിപ്പൽ കൗൺസിലർമാരായ ആനി ബിജോയി, ലിസിക്കുട്ടി മാത്യു എന്നിവരും ; റ്റോമി കളപ്പുരയ്ക്കൽ, തോമസ് താളനാനി, രാഹുൽ പി.എൻ ആർ , മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ ‘കെ.റ്റി തോമസ്, അഡ്വ.സോമനാഥൻ ഇടനാട്, രാജേന്ദ്രബാബു, സെബാസ്റ്റ്യൻ പനയ്ക്കൽ, തോമസ് പാതി പുരയിടത്തിൽ, റ്റോമി തെങ്ങും പള്ളിൽ ‘ എന്നിവർ പ്രസംഗിച്ചു.