Kerala

കുവൈറ്റ് കെഎംസിസി യോഗത്തിൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന് നേരെ കയ്യേറ്റ ശ്രമം

കുവൈറ്റ്: കുവൈറ്റ് കെഎംസിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ച യോഗത്തിലാണ് കയ്യാങ്കളി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കെഎംസിസിയിലെ തന്നെ ഇരു വിഭാഗങ്ങളിലുള്ള പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയതായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, അബ്ദുറഹിമാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നീ മുതിർന്ന ലീഗ് നേതാക്കൾ.

യോഗം ആരംഭിച്ചതോടെ കുവൈത്ത് കെഎംസിസി ജനറൽസെക്രട്ടറി ശരഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കെഎംസിസിപ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. പിഎംഎ സലാമിന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിലായിരുന്നു സംഭവം. തുടർന്ന് കോഴിക്കോട് ജില്ലാ കൗൺസിൽ അല്ലാത്തവർ യോഗത്തിൽ നിന്നും പുറത്തേക്ക് പോകണമെന്ന് പിഎംഎ സലാം അഭ്യർത്ഥിച്ചെങ്കിലും ഇരച്ചു കയറിയ വിഭാഗം നിരസിക്കുകയും ഹാളിൽ തുടരുകയും ചെയ്തു. ഇതിനെതിരെ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ കയ്യേറ്റ ശ്രമങ്ങളും നടന്നു. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവാതെ യോഗം നിർത്തി വെച്ചു നേതാക്കാൾ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. നേതാക്കൾ മടങ്ങിയ ശേഷവും തർക്കം തുടർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top