Kerala

മൂന്നാം വിവാഹത്തിന് ശ്രമിച്ച കൊഴുവനാലുള്ള കല്യാൺ സിംഗിനെ കൊച്ചിയിലുള്ള പെൺവീട്ടുകാർ കുടുക്കി:പുലിവാൽ കല്യാണകഥ ഇങ്ങനെ

പാലാ: മൂന്നാം വിവാഹത്തിനു ശ്രമിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെൺവീട്ടുകാരുടെ പരാതിയെത്തുടർന്നു ബാംഗ്ലൂരിൽ മെക്കാനിക്കൽ എഞ്ചിനീയറായ യുവാവിനെ  പാലാ പോലീസ് ചോദ്യം ചെയ്തു . കൊഴുവനാൽ സ്വദേശിയായ യുവാവിനെയാണ് പെൺവീട്ടുകാരുടെ പരാതിയെത്തുടർന്ന് പാലാ പോലീസ് ചോദ്യം ചെയ്തത് .

ബാംഗ്ലൂരിൽ അദ്ധ്യാപികയായ  ആലുവാ സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് നടപടിയെന്നറിയുന്നു. ബാംഗ്ലൂരിൽ വച്ച് യുവതിയുമായി പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകുകയായിരുന്നുവെന്നും പെൺകുട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം ആലുവയിൽ വീട്ടുകാരുമായി സംസാരിച്ചു കല്യാണം ഉറപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ പെൺകുട്ടിയുടെ പിതാവിൽ നിന്നും അഞ്ച് ലക്ഷം രൂപയോളം യുവാവ് വാങ്ങിച്ചതായി പെൺകുട്ടിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.കല്യാണത്തിന് അൻവർ സാദത്ത് എം എൽ എ യെ പോലും പെൺവീട്ടുകാർ ക്ഷണിച്ചിരുന്നു.

പിന്നീട് വിവാഹം നടത്തുന്നതിൽ നിന്നും തന്ത്രപരമായി ഒഴിവാകാൻ യുവാവ് ശ്രമിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് നേരത്തെ രണ്ട് വിവാഹങ്ങൾ കഴിച്ചുവെന്ന് കണ്ടെത്തിയതെന്നും ഇവർ വ്യക്തമാക്കി. ആദ്യവിവാഹം മലേഷ്യൻ സ്വദേശിനിയും രണ്ടാമത്തെ വിവാഹം തമിഴ്നാട്ടുകാരിയായ യുവതിയുമായി  നടത്തിയിരുന്നതായി കണ്ടെത്തിയെന്ന് ഇവർ വ്യക്തമാക്കി. മലേഷ്യൻ യുവതിയും യുവാവിനെ ചോദ്യം ചെയ്യുന്നതറിഞ്ഞ് പാലായിൽ എത്തിയിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്.

ഇന്ന് ആലുവാ സ്വദേശിനിയായ യുവതി കൊഴുവനാൽ എത്തി നാട്ടുകാരോടും ;ജനപ്രതിനിധികളോടും കാര്യങ്ങൾ വിശദമാക്കി.യുവാവിന്റെ അമ്മയ്ക്ക് ചില രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ മുൻപുള്ള കേസൊക്കെ ഒതുക്കി തീർക്കുകയാണ് ഉണ്ടായതെന്നും അറിയുന്നു.രണ്ടാമത്ത് കല്യാണം കഴിച്ച തമിഴ്‌നാട് യുവതിയുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി ചങ്ങാത്തം സ്ഥാപിച്ച് പണം വാങ്ങിയിരുന്നു.

തുടർന്ന് താൻ ക്യാൻസർ ബാധിതനാണെന്നും അവരെ അറിയിച്ചപ്പോൾ പെണ്ണിന്റെ അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.തുടർന്നാണ് ആലുവയിലെ യുവതിയുമായി അടുത്തത്,അവരോടും താൻ ക്യാൻസർ ബാധിതനാണെന്നു പറഞ്ഞെന്ന് യുവതി കോട്ടയം മീഡിയയോട് പറഞ്ഞു.ഈ യുവതിയുടെ വീട്ടുകാരോട് അഞ്ചു ലക്ഷം രൂപാ വാങ്ങിയിരുന്നത് ഈ മാസം തന്നെ ബാംഗ്ലൂർ പോലീസ് സ്റ്റേഷനിൽ വച്ച് തിരികെ കൊടുപ്പിച്ചിരുന്നു. ഇന്ന് പാലാ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ഇനി പ്രസ്തുത യുവതിയെ ശല്യം ചെയ്യില്ലെന്ന് എഴുതി വയ്പ്പിച്ചിട്ടുണ്ടെന്നാണ് അറിവായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top