പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി കെ (26) ആണ് മരിച്ചത്.
അവശതക കാരണം ഇന്ന് പുലർച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു. വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി.