India

രാജ്‌കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ കൂട്ടത്തിൽ ഗെയിമിങ്ങ് സെൻ്റർ ഉടമയും

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ്ങ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ ടിആർപി ഉടമയും. രാജ്‌കോട്ടിലെ ടിആർപി ഗെയിം സോണിൻ്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രകാശ് ഹിരണിനെ കാണാനില്ലെന്ന് പ്രകാശിൻ്റെ സഹോദരൻ ജിതേന്ദ്ര ഹിരൺ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തീപിടിത്ത സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രകാശ് ഹിരൺ ഗെയിമിംഗ് സോണിലുണ്ടായതായി കണ്ടെത്തിയിരുന്നു. പ്രകാശിൻ്റെ കാർ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.

തീപിടുത്തം ഉണ്ടായത്തിന് ശേഷം പ്രകാശുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും എല്ലാ ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സഹോദരൻ ജിതേന്ദ്ര ഹിരൺ പൊലീസിനോട് പറഞ്ഞിരുന്നത്. സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് എടുത്ത സാമ്പിളുകൾ പ്രകാശിൻ്റെ അമ്മയുടെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടു. അതിനെ തുടർന്നാണ് മരിച്ചത് പ്രകാശ് ഹിരണാണെന്ന് അധികൃതർ സ്ഥിരീകരിച്ചത്.

ഗെയിം സോണിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹിരൺ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ടിആർപി ഗെയിം സോൺ നടത്തിയ ധവൽ കോർപ്പറേഷൻ്റെ പ്രൊപ്രൈറ്റർ ധവൽ തക്കറെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ റേസ്‌വേ എൻ്റർപ്രൈസസിൻ്റെ ബിസിനസ് പങ്കാളികളായ യുവരാജ്‌സിംഗ് സോളങ്കി , രാഹുൽ റാത്തോഡ്, ഗെയിം സോൺ മാനേജർ നിതിൻ ജെയിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top