പാലാ :വെള്ളം ഇറങ്ങിയപ്പോൾ ഉള്ളം തെളിഞ്ഞു പതിവ് പോലെ പാലാ വശ്യ മനോഹാരിയായി .ഇന്നലെ പാലായിലെ കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾ പൊട്ടിയപ്പോൾ മുതൽ പാലായിലും ആശങ്കളായിരുന്നു.തുടർച്ചയായി പെയ്ത മഴയിൽ ജല നിരപ്പ് ഉയർന്നിരുന്നു .ഉരുൾ പൊട്ടലും കൂടി ആയപ്പോൾ മലവെള്ളം കുതിച്ചു കയറി പാലായുടെ ഏറ്റവും താഴ്ന്ന പ്രദേശമായ മൂന്നാനിയെ വെള്ളത്തിലാഴ്ത്തി.ഗതാഗതവും സ്ഥാപിച്ചിരുന്നു.
തുടർന്ന് മുണ്ടു പാലത്തും വെള്ളം കയറി ;കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിരുന്നു.രാത്രി പത്തോടെ അരമന ഭാഗത്ത് രണ്ടടി ജലനിരപ്പ് ഉയസർന്നിരുന്നു.എന്നാൽ പാതിരായോടെ വെള്ളം ഇറക്കത്തിലായി.ഇപ്പോൾ മൂന്നാനിയിലും ഇരുചക്ര വാഹനങ്ങൾ വരെ സഞ്ചരിക്കുന്നു .മുണ്ടുപാലത്തും ഗതാഗതം വെളുപ്പിന് നാലോടെ ആരംഭിച്ചിരുന്നു .വൈക്കം റൂട്ടിലെ മണലേൽ പാലത്തിലെ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്.കൊല്ലപ്പള്ളിയിലെയും ;കടയും ഭാഗത്തും ഗതാഗതം പുനഃസ്ഥാപിച്ചു കഴിഞ്ഞു .ഇൻഡ്യാർ ഫാക്ടറിക്ക് സമീപം റോഡിലുണ്ടായിരുന്ന വെള്ളം പൂർണ്ണമായും ഇറങ്ങിയിട്ടുണ്ട്.
പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ വെള്ളമിറങ്ങിയെങ്കിലും ചെളി കുന്നുകൂടിയിട്ടുണ്ട്.അതുകൊണ്ടു തന്നെ കാൽനടയും ബുദ്ധിമുട്ടാണ് . ഇനിയൊരു മഴ വന്നെങ്കിൽ മാത്രമേ അതിനൊരു പരിഹാരമാവൂ.