പാലാ :വീട്ടിൽ വെള്ളം കയറിയിട്ടും ഉള്ളത്തിൽ ജനക്ഷേമ തൽപ്പരതയുമായി ഒരു ചെയർമാൻ.പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തനാണ് താൻ വെള്ളത്തിലായിട്ടും വെള്ളത്തിലായ ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങുന്നത്.
ചവറ സ്‌കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം പാലായിലെ ആകെ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് .തഹസീല്ദാരുമായും മറ്റു അധികാരികളുമായി അദ്ദേഹം വെള്ളപ്പൊക്ക കെടുതികൾ കുറിച്ച് ചർച്ച നടത്തി.ജില്ലാ അധികാരികളുമായി നിരന്തര സമ്പർക്കത്തിലാണ് അദ്ദേഹം.രാത്രി വെള്ളം കയറുമെന്ന സൂചനകൾ ലഭിച്ചതിനാൽ വ്യാപാരികളോടും ജാഗ്രത പുലർത്തണമെന്ന് ഇന്നലെ രാത്രി തന്നെ അദ്ദേഹം അറിയിച്ചിരുന്നു .