കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച (മേയ് 28) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി (Extremely Heavy Rainfall) കണക്കാക്കുന്നത്.
അതേസമയം രണ്ടിടത്ത് ഉരുൾ പോയിട്ടുണ്ട് . തലനാട് പഞ്ചായത്ത് ഇല്ലിക്കല്‍കല്ലിന് സമീപമായിട്ടാണ് ഉരുല്‍പൊട്ടലുണ്ടായത്. 2 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഉരുള്‍വെള്ളത്തില്‍ പെട്ട് വ്യാപക കൃഷിനാശവും സംഭവിച്ചു. പിഡബ്ല്യുഡി റോഡ് വ്യാപകമായി തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
മേലുകാവ് പഞ്ചായത്തിലെ ഇടമറുക് ചോക്കല്ല് ഭാഗത്തും ഉരുൾ പൊട്ടി വ്യാപക കൃഷി നാശമുണ്ടായിട്ടുണ്ട് .ഉരുൾ മൂന്നായി പിരിയുകയാണുണ്ടായത് .ഇത് മൂലം കനത്ത കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത് .