Kerala

വീണ്ടും മീനുകൾ ചത്തു പൊങ്ങി, പെരിയാറിൽ വെള്ളത്തിൽ നിറം മാറ്റവും രൂക്ഷഗന്ധവും

പെരിയാർ നദിയിൽ വീണ്ടും മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിന്റെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാവിലെ നദിയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. കരിമീൻ ഉൾപ്പെടെ മീനുകൾ ചത്തവയിലുണ്ട്.

രാസമാലിന്യം കലർന്നതാണോ മീനുകൾ ചാകാൻ കാരണമെന്ന് പരിശോധനയിലേ വ്യക്തമാകൂ
ചിത്രപ്പുഴയിലും പെരിയാറിലും വ്യാപകമായാണ് മീനുകൾ കഴി‍ഞ്ഞ ദിവസങ്ങളിൽ ചത്തുപൊങ്ങിയത്. മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുഫോസിൻ്റെയും മലനീകരണ നിയന്ത്രണ ബോർഡിൻ്റെയും കണ്ടെത്തെലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജില്ലകളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി. അതേസമയം മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലർന്നതല്ല എന്ന കണ്ടെത്തൽ ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.നദിയിൽ മാലിന്യം ഒഴുക്കിയ എ കെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസ് നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top