Kerala

ബാര്‍കോഴ; കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ് കാലത്ത് നടന്ന ബര്‍കോഴയുടെ തനിയാവര്‍ത്തനമാണ് ഇപ്പോഴും നടന്നത്. സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം തീരുമാനിച്ചോ ഇല്ലയോ എന്ന് വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെയാണ് ബാര്‍ കോഴയെന്നത് വിശ്വസനീയമല്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട്.

സിപിഐഎമ്മിനും അറിവുണ്ട്. സംഭവിച്ചത് എന്താണ് എന്ന സത്യം ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ബിവറേജസ് ഔട്ട്ലെറ്റുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ വരെ തീരുമാനം ഉണ്ടായി. എക്‌സൈസ്, ടൂറിസം വകുപ്പുകള്‍ ചര്‍ച്ച നടത്താന്‍ മന്ത്രിസഭ തീരുമാനം ഉണ്ടായോ. മന്ത്രിസഭ അറിഞ്ഞാണോ യോഗം നടന്നത്. എന്ത് കൊണ്ട് ഓണ്‍ലൈനായി യോഗം നടത്തി. ഈ വിഷയത്തില്‍ സിപിഐഎമ്മിന് എന്താണ് പറയാന്‍ ഉള്ളത്. ബര്‍കോഴ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേതൃയോഗം ചേര്‍ന്ന ശേഷം വിഷയത്തില്‍ പ്രക്ഷോഭം ആരംഭിക്കേണ്ട കാര്യം തീരുമാനിക്കും. എല്ല വകുപ്പിലും മുഹമ്മദ് റിയാസ് കയ്യിട്ടു വാരികയാണ്. അധികാരം നിക്ഷിപ്തമായത് റിയാസിലാണ്. പി എ മുഹമ്മദ് റിയാസ് നിഴല്‍ മുഖ്യമന്ത്രിയാണ്. കോഴിക്കോട് സരോവരത്ത് ബിജെപി സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കുറ്റക്കാരനെങ്കില്‍ നടപടി സ്വീകരിക്കും. ഈ വാര്‍ത്ത കണ്ടു. ഗൗരവതരമായ ആരോപണമാണിത്. ഇതില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിഷയത്തില്‍ മന്ത്രി എം ബി രാജേഷിന്റേത് നിരുത്തരവാദ നടപടിയാണെന്നും സുന്ദ്രേന്‍ ആരോപിച്ചു. മന്ത്രിമാരുടെ വിദേശ യാത്ര സിപിഐഎം ഭരണകാലത്ത് നടക്കാത്തതാണ്. ബാര്‍ കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം പോര. പണിയില്ലാത്ത ജഡ്ജിമാര്‍ അന്വേഷിച്ചിട്ട് കാര്യമില്ല. എം ബി രാജേഷിന്റെ രാജി നേരത്തെ ആവശ്യപ്പെട്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

ബാര്‍ കോഴയില്‍ നിരന്തരമായ സമരപരിപടികള്‍ തുടങ്ങുമെന്നും നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. രണ്ടു മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ബാറുകളുടെ എണ്ണം അനാവശ്യമായി വര്‍ധിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top