തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല് വിഷയത്തിൽ കാര്യങ്ങള്‍ പരിധി വിട്ടോ എന്ന കാര്യം കെഎസ്‌യുവും എന്‍എസ്‌യുവും ചേര്‍ന്ന് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടി അറിയാതെ നെയ്യാര്‍ ഡാമില്‍ പരിപാടി നടത്താന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു.
തമ്മില്‍ത്തല്ല്: കെഎസ്‌യു ക്യാമ്പില്‍ പരിധി വിട്ടോ എന്ന കാര്യം അന്വേഷിക്കും; വി ഡി സതീശന്‍
By
Posted on