India

റെമാൽ ചുഴലിക്കാറ്റ്; ബംഗാളില്‍ കനത്ത മഴ, നിരവധി ട്രെയിനുകൾ റദ്ദാക്കി

കൊല്‍ക്കത്ത: റെമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സതേൺ, ഈസ്റ്റേൺ റെയിൽവേയുടെ നിരവധി ട്രെയിനുകൾ റദ്ദാക്കി. മുർഷിദാബാദ്, നാദിയ ജില്ലകളിലേക്ക് കാറ്റിൻ്റെ ഗതി നീങ്ങി. കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും നാശം വിതയ്ക്കുകയും ചെയ്തു.

നോർത്ത്, സൗത്ത് 24 പർഗാനാസ്, കിഴക്കൻ മിഡ്‌നാപൂർ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഓട് മേഞ്ഞ വീടുകളുടെ മേൽക്കൂര പറന്നുപോയതായും, വൈദ്യുത തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കൊൽക്കത്തയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. തീരദേശ റിസോർട്ട് പട്ടണമായ ദിഘയിലെ കടൽഭിത്തിയിൽ ഭീമാകാരമായ തിരമാലകൾ ആഞ്ഞടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊൽക്കത്തയിലെ ബിബിർ ബഗാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മതിൽ തകർന്ന് ഒരാൾക്ക് പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top