Kerala

പാലായിലെ സര്‍ക്കാര്‍ ഹോമിയോ ആശൂപത്രിയിലെ കസേരയിലിരുന്നാൽ തുരുമ്പ് കറ ഫ്രീ; ടൈലുകള്‍ പൊട്ടിത്തകർന്നു;സിമന്റ്  പാളികള്‍ അടര്‍ന്ന വീഴുന്നു ;വികസന നായകന്മാർ കണ്ടില്ലെന്നു നടിക്കുന്നു 

പാലാ.സര്‍ക്കാര്‍ ഹോമിയോ ആശൂപത്രിയിലെ ടൈലുകള്‍ പൊട്ടിത്തകര്‍ന്ന് കിടക്കുന്നത്  മൂലം രോഗികളുടെയും ,ജീവനകാരുടെയും കാലുകള്‍ തട്ടി പരിക്കേല്‍ക്കുകയാണ്.രണ്ടാം നിലയില്‍ ലാബിന്‍റെ മുന്‍വശത്തെയുള്ള ടൈലുകളാണ് തകര്‍ന്ന കിടക്കുന്നത് .

ആശൂപത്രിക്ക്  അകത്ത്  ഭിത്തികളുടെ പല ഭാഗങ്ങളും സിമന്റ്  പാളികള്‍ അടര്‍ന്ന വീഴുകയാണ്.ആശൂപത്രിയില്‍ എത്തുന്ന  രോഗികള്‍ക്കു ഇരിക്കുവാനുള്ള കസേരകള്‍ പലതൂം തുരുമ്പു പിടിച്ചു നശിക്കുന്ന അവസ്ഥയിലാണ് ഈ കസേരകളില്‍ ഇരിക്കുന്ന രോഗികളുടെ ദേഹത്തൂം ,വസ്ത്രങ്ങളിലും തൂരുമ്പു കറ പിടിക്കുകയാണ് .

ആശൂപത്രിയിലെ എല്ലാ സംവിധാനങ്ങളും കമ്പൃൂട്ടര്‍വല്‍ക്കരണത്തിന്‍റെ പാതയിലാണ്.കമ്പൃൂട്ടറൈസഷന്‍ നടത്തുന്നതിനു  മുമ്പായി ആശൂപത്രിയുടെ ശോചനീവസ്ഥ മാറ്റി എടുക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറകണമെന്ന്  പാലാ പൗരാവകാശ സമിതി പ്രസിഡണ്ട്  ജോയി കളരിക്കല്‍ ആവശൃപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top