തിരുവനന്തപുരം: വനംവകുപ്പ് ആസ്ഥാനത്ത് ഇന്ന് പ്രതീക്ഷിക്കാതെ ഒരു അതിഥി വിരുന്നെത്തി. ഒരു മയിലാണ് രാവിലെ തന്നെ പ്രധാന ഓഫീസിലെ ചില്ല് വാതിലിന് മുന്നില്‍ എത്തിയത്.
കുറെ നേരം ഓഫീസ് വളപ്പില്‍ സമയം ചെലവഴിച്ച മയില്‍ ഓഫീസിനകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അടഞ്ഞു കിടന്നതിനാല്‍ അതിന് കഴിഞ്ഞില്ല. ചില്ല് വാതിലിന് മുന്നില്‍ കൊത്തിയ ശേഷം അത് പിന്‍വാങ്ങി.പിന്നീട് പറന്നു പോവുകയും ചെയ്തു.
അടുത്തെങ്ങും വനമില്ല. പിന്നെ എങ്ങനെ മയില്‍ ഇവിടെ എത്തി എന്നതാണ് വനംവകുപ്പില്‍ നിന്നും ഉയരുന്ന ചോദ്യം. സുരക്ഷിതമായി സമയം ചെലവിടാന്‍ മയില്‍ തിരഞ്ഞെടുത്ത് വനം ആസ്ഥാനം തന്നെയായത് വകുപ്പിനെ സന്തോഷിപ്പിക്കുകയാണ്. “മൃഗശാലയാണ് അടുത്തുള്ളത്. അവിടെ നിന്നും മയില്‍ പുറത്തെത്തില്ല. മറ്റുള്ള ഇടങ്ങളില്‍ നിന്നും നഗരത്തില്‍ എത്താനുള്ള ഒരു സാധ്യതയുമില്ല. പിന്നെ എങ്ങനെ എത്തി എന്നത് അറിയില്ല.” – വനംവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.