പ്രയാഗ്രാജ് : രാഹുല്‍ ഗാന്ധിയേയും ഇന്‍ഡ്യ മുന്നണിയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മേന്മ മനസിലാകാത്തവരാണ് ഇന്‍ഡ്യ മുന്നണിക്ക് നേതൃത്വം നല്‍കുന്നതെന്നാണ് മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ രാജകുമാരന് വിദേശത്ത് പോയി രാജ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.
രാജ്യം മുന്നോട്ട് പോകുമ്പോള്‍ രാജ്യസ്നേഹികള്‍ക്ക് അതില്‍ അഭിമാനമാണ്. എന്നാല്‍ ഇന്‍ഡ്യ മുന്നണിയിലുളളവര്ക്ക് ഇത് അഗീകരിക്കാന്‍ കഴിയുന്നില്ല. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 360 തിരികെ കൊണ്ടുവരും, പൗരത്വ ഭേദഗതി റദ്ദാക്കും ഇതൊക്കെയാണ് ഇന്‍ഡ്യ മുന്നണിയുടെ അജണ്ട. ഇവര്‍ക്ക് ജനം എങ്ങനെ വോട്ട് ചെയ്യുമെന്നും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു.