പാലാ : പീറ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കിഡ്നി രോഗിൾക്ക് (21/05/24) സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. വി. ജെ പീറ്റർ & കമ്പനിയിൽ വെച്ച് നടന്ന യോഗത്തിൽ ശ്രീ. തോമസ് പീറ്റർ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെർമാൻ ശ്രീ. ഷാജു വി. തുരുത്തൻ യോഗം ഉദ്ഘാടനം ചെയ്തു. അമേരിക്കയിൽ ഷിക്കാഗോയിലുള്ള റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. സിറിയക് ലൂക്കോസ് പുത്തൻപുര, ശ്രീമതി. സോഫി സറിയക്,മുനിസിപ്പൽ കൗൺസിലർ ശ്രീമതി. ബിജി ജോജോ തുടങ്ങിയവർ കിറ്റുകൾ വിതരണം ചെയ്തു.
യോഗത്തിൽ ദീപു പീറ്റർ തോമസ്, ബേബി വെള്ളിയോപള്ളി, സെബാസ്റ്റ്യൻ ഇടേട്ട്, ജോസുകുട്ടി പൂവേലിൽ, വിനോദ് ചെറുവള്ളി, സോജൻ ചെറുവള്ളി, എന്നിവർ ആശംസകൾ അർപ്പിച്ചു.