മരങ്ങാട്ടുപള്ളി: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായർ സമാജം മരങ്ങാട്ടു പിള്ളിശാഖാ വാർഷിക സമ്മളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജാതി സെൻസസ് ഓരോ 10 വർഷം കൂടുമ്പോഴും എടുക്കേണ്ടതാണെന്നും എന്നാൽ ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിലുള്ള സെൻസസ് പ്രകാരമാണ് ഇന്നും സംവരണം നിശ്ചയിക്കുന്നതെന്നും രമേഷ് ബാബു പറഞ്ഞു.
ശാഖാ പ്രസിഡന്റ് സി.എസ്.രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ – ഓർഡിനേറ്റർ കെ.ജി.സജീവ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. തുളസീദാസ്, സമാജം .താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ്, താലൂക്ക് വൈസ് പ്രസിഡന്റ്, കെ.എ. ചന്ദ്രൻ,
സി.ഡി.എസ്. ചെയർ പേഴ്സൺ ഉഷ ഹരിദാസ്, മിനി ശശി, പി. കെ ഷാജി, പി.കെ.രഘു, എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി പി.ബി. സിജു വാർഷിക റിപ്പോർട്ടും ഖജാൻജി മായാ ചന്ദ്രൻ കണക്കും അവതരിപ്പിച്ചു..എസ്. എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖയിലെ കുട്ടികൾക്ക് ഉപഹാരം നൽകി.