Kerala

ആപ്പിൾ എയർപോഡ് മോഷ്ടിച്ചത് സഹകൗൺസിലർ ബിനു പുളിയക്കക്കണ്ടം തന്നെ. പോലീസ് F. 1. R രജിസ്റ്റർ ചെയ്തു.

ഞാൻ ഉന്നയിച്ച തെളിവുകളും വാദങ്ങളും പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ.4 മാസം മുമ്പ് നഗരസഭ കൗൺസിൽ കൂടുന്ന വേളയിൽ കൗൺസിൽ ഹാളിൽ മേശ പുറത്ത് വച്ചിരുന്ന എൻ്റെ എയർ പോഡ് അടുത്തിരുന്ന കൗൺസിലറായ ബിനുപുളിക്കകണ്ട തന്നെയാണ് മോഷ്ടിച്ചതെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. ഇത് മോഷണം ആയതിനാൽ ബിനുവിൻ്റെ പേര് പറയുന്നത് അദ്ദേഹത്തിന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിനും ദുഷ്പേര് ഉണ്ടാവുമെന്നും വിചാരിച്ചാണ് ഞാൻ പേര് പരസ്യപ്പെടുത്താതെ എയർപോഡ് ആരും അറിയാതെ തിരിച്ച് നൽകാൻ അദ്ദേഹത്തിന് അവസരം നൽകിയത്.

പക്ഷെ തിരിച്ച് തന്നാൽ മോഷണം നടത്തിയെന്ന് കുറ്റസമ്മതം ആകാമെന്ന് വിചാരിച്ചാവാം തൊണ്ടിമുതലായ എയർ പോഡ് ഈയവസരത്തിൽ അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്ന് എങ്ങനെയും ഒഴിവാക്കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഒരു വനിതാ സുഹൃത്തിൻ്റെ കൈവശം കൊടുത്ത് വിട്ട് കേസിൽ പുതിയ ഒരു വഴിതിരിവ് ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആപ്പിൾ എയർപോഡിൻ്റെ സാങ്കേതിക വിദ്യ അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ ഇതുപോലെ ഒരു വിഡ്ഢിത്തരം  അദ്ദേഹം ചെയ്യില്ലായിരുന്നു. ഈ വിവാദം നടക്കുന്ന സമയത്ത് ഈ എയർപോഡ് ആറ്റിൽ കളഞ്ഞിരുന്നെങ്കിൽ ഈ കേസ് ഒരിക്കലും തെളിയിക്കാൻ സാധിക്കില്ലായിരുന്നു.പക്ഷെ തെളിവുകൾ ഇല്ലാതെ കേസ് നിലനിൽക്കില്ലയെന്നറിയാമായിരുന്ന ഞാൻ പോലീസിൽ മോഷണം സംബന്ധിച്ച ഒരു പരാതി മാത്രം നൽകി സ്വന്തമായി തെളിവുകൾ ശേഖരിച്ചു. അത് വരെ ഞാൻ മൗനം പാലിച്ചു.

പിന്നീട് അദ്ദേഹം ഈ എയർപോഡ് ഉപയോഗിച്ചപ്പോൾ എല്ലാം അദ്ദേഹം സഞ്ചരിച്ച വഴികൾ, യാത്രകൾ, അദ്ദേഹത്തിൻ്റെ വീട്ടിൽ ഉപയോഗിച്ച ദിവസങ്ങൾ വീടിൻ്റെ ലൊക്കേഷൻ സഹിതം എൻ്റെ ഫോണിൽ മെസേജുകൾ വന്നുകൊണ്ടിരുന്നു. ഇതെല്ലാം ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു വന്നു. ഒരു രാഷ്ട്രിയ പാർട്ടിയുടെയും സഹായം ഒരവസരത്തിലും ഞാൻ ഇതിനായി തേടിയില്ല. ഇങ്ങനെ രണ്ട് മാസത്തിലധികം ഞാൻ ശേഖരിച്ച 70 ഓളം തെളിവുകൾ സഹിതമാണ് പത്രമാദ്യമങ്ങൾക്ക് ഈ വാർത്ത ആദ്യം നൽകിയത്.പോലീസിലും ഈ തെളിവുകൾ അന്ന് ഹാജരാക്കി. പൊതുജന സമൂഹത്തിന് മുഴുവൻ ഇത് സത്യമാണന്ന് മനസ്സിലായങ്കിലും നിയമത്തിന് മുന്നിൽ കൂടുതൽ തെളിവുകൾ ആവശ്യമാണന്ന് എനിക്കറിയാമായിരുന്നു. കാരണം നഷ്ടപ്പെട്ട എയർ പോഡ് എവിടെ യെന്നത് ഒരു പ്രധാന ചോദ്യമായി അവശേഷിച്ചു. ഈ എയർപോഡിൻ്റെ ലൊക്കേഷൻ അവസാനമായി കാണിച്ചത് ഇംഗ്ലണ്ടിലെ മാഞ്ചസറ്ററിലെ ഒരു വീടാണ് .

പക്ഷെ എനിക്ക് അതാരന്ന് അറിയില്ലായിരുന്നു. ഞാൻ നൽകിയ പരാതിയിൽ പോലീസിൻ്റെ അന്വേഷണത്തിനായി കാത്തിരിക്കുകയായിരുന്നു.എന്നാൽ ദൃശ്യമാധ്യമങ്ങളിലൂടെ ഈ വാർത്ത ലോകം മുഴുവൻ എത്തിയപ്പോഴാണ് ബിനുപുളിയ്ക്കക്കണ്ടം മോഷ്ടിച്ച എയർപോഡാണ് അദ്ദേഹം തനിക്ക് ഗിഫ്റ്റ് ആയി തന്നതെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും മാഞ്ചസ്റ്റിറ്റിലുള്ള നേഴ്സായ വനിതാ സുഹൃത്തിന് മനസ്സിലായത്. ബിനു ബാല്യകാല സുഹൃത്ത് എന്നതിലുപരി മാതാപിതാക്കളുമായി വർഷങ്ങളായി ബന്ധം സൂഷിച്ചു വരുന്ന കുടുംബ സുഹൃത്ത് എന്ന നിലയിലും അവരുടെ മാതാപിതാക്കളെ മകൾ ഉടൻ തന്നെ വിവരം അറിയിച്ചു.കാരണം ഈ ഗിഫ്റ്റ് കൊടുത്ത വിവരവും മാതാപിതാക്കൾക്ക് അറിയാമായിരുന്നു.

അപ്പോഴാണ് ഈ എയർപോഡ് മോഷ്ടിച്ചതാണന്നും അത് ഒളിപ്പിക്കാൻ ആത്മ സുഹൃത്തിനെ വഞ്ചിക്കുകയാണന്നും അവർ മനസ്സിലാക്കിയത്. മുൻപരിചയമില്ലാത്ത അവർ അന്ന് തന്നെ എന്നോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു. അവർ ഒതുക്കി തീർക്കണമെന്ന് പറയുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ മാതാപിതാക്കൾ ഉൾപ്പെടെ സത്യം തെളിയണമെന്നും ഇതുപോലെ ഇനി ആരെയും വഞ്ചിക്കരുതെന്നും ഉറച്ച നിലപാട് അർ എടുത്തു. .അതനുസരിച്ച് മഞ്ചസ്റ്ററിൽ നിന്ന് എൻ്റെ നഷ്ടപ്പെട്ട എയർ പോഡിൻ്റെ നമ്പർ സഹിതമുള്ള ഫോട്ടോയും നടന്ന സംഭവങ്ങളും സത്യസന്ധമായി മെയിൽ ചെയ്തു തന്നു. പക്ഷെ പോലീസ് അന്വേഷണ ത്തിൽ ഇരിക്കുന്ന വിഷയമായതിനാലും നിയമപരമായ തെളിവുകൾ ആവശ്യമായതിനാലും പിന്നീട് ഞാൻ കുറച്ച് കാലം പ്രതികരിച്ചില്ല. ഈ വാർത്ത പുറത്ത് വന്ന അന്ന് തന്നെ ഈ സാധനം എനിക്ക് അയച്ച് തരാമെന്ന് അവരുടെ വീട്ടുകാർ അറിയിച്ചിരുന്നെങ്കിലും എയർപോഡിൻ്റെ മൂല്യത്തേക്കാൾ ഉപരി ഈ പകൽ മാന്യൻ്റെ കാപട്യം തെളിയി ക്കുകയാണ് ലക്ഷ്യമെന്നും നിയമപരമായി പോലീസിലാണ് ഹാജരാക്കേണ്ടതെന്നും ഞാൻ അവരെ അറിയിച്ചു.

അതനുസരിച്ചാണ് ഇത് ഹാജരാക്കുന്നതിനായി തന്നെ മാഞ്ചസ്റ്ററിൽ നിന്നു വന്ന് എയർപോഡ് പോലീസിൽ ഹാജരാക്കിയെതെന്നും മൊഴി നൽകിയെ തെന്നും ഞാൻ മനസ്സിലാക്കുന്നു.അവർ പറഞ്ഞനുസരിച്ച് മാഞ്ചസ്റ്ററിലുള്ള ബാല്യകാല സുഹൃത്തായ നേഴ്സും അവരുടെ സ്വഹൃത്തായ ഒരു മദാമ്മയും കൂടി പാലാ ജൂബിലി ഉൾപ്പെടെ കൂടാനായി വരുകയും സ്വന്തം വീട്ടിൽ സൗകര്യ കുറവായതിനാൽ പാലാ മുരിക്കുമ്പുഴയിൽ ബിനു പുളിക്കക്കണ്ടത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഓർക്കിഡ് മാൻഷൻ എന്ന റിസോർട്ടിൽ മുറി എടുക്കകയും ചെയ്തു. ഈ സമയം ബാല്യകാല സുഹൃത്ത് കൂടിയായ മാഞ്ചസ്റ്റർ നേഴ്സിൻ്റെ അടുത്ത് വരുകയും സംസാരിക്കുന്നതിനിടയിൽ ഈ എയർപോഡ് കാണിക്കുകയും ബിനുവിൻ്റെ കൊച്ചിന് പഠിക്കാൻ വാങ്ങിയതാണെന്നും ഇനി ആവശ്യം ഇല്ലായെന്നും വനിതാ സുഹൃത്തിനോട് എടുത്തോളാൻ പറയുകയും ചെയ്തു. പണം തരാമെന്ന് പറഞ്ഞപ്പോൾ പിന്നിട് മതിയെന്ന് പറഞ്ഞ് മാറുകയും ചെയ്തു.

നിഷ്കളങ്കയായ സുഹൃത്ത് അത് കൈപറ്റുകയും തിരിച്ച് മാഞ്ചസ്റ്ററിന് പോവുകയും ഉപയോഗിക്കുകയും ചെയ്തു. യു കെ യിൽ നേഴ്സായി ജോലി ചെയ്യുന്ന അവർക്ക് ഇത് സൗജന്യമായി വാങ്ങേണ്ട ആവശ്യമില്ലായെന്നും 30 വർഷത്തിലധികം പരിചയമുള്ള ഒരു സൃഹൃത്തായ ബിനു തന്നത് ഗിഫ്റ്റ് അല്ലായിരുന്നുവെന്നും മോഷണം വസ്തു അവരെ ഏൽപ്പിച്ച് കേസ് വഴിതിരിച്ച് വിടുകയായിരുന്നുവെന്ന് ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീഷിച്ചി ല്ലായെന്നും അവർ പറയുന്നു.

ഇവിടെ ബിനു മോഷണവും ചതിയും ഒരു പോലെ നടത്തിയിരിക്കുന്നു.പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഏത് നിമിഷം അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീഷിക്കുന്നത്. അദ്ദേഹം മുൻകൂർ ജാമ്യ അപേക്ഷ ഹൈകോടതിയിൽ നൽകിയതായി അറിയിന്നു. ഈ വിഷയത്തിൽ കേരളാ കോൺഗ്രസ് (എം)  സി.പി.എം ആയി യാതൊരു തർക്കവും ഇല്ലെന്നും ഈ മോഷണ കേസിൽ രണ്ട് കക്ഷികളും ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലന്നും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്. എൻ്റെ എയർപോഡ് മോഷ്ടിച്ചതിന് എതിരെ പരാതി നൽകി മോഷ്ടാവിനെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് എൻ്റെ വ്യക്തിപരമായ കാര്യമാണന്നും അതിൽ സി.പി.എമ്മും  കേരളാ കോൺഗ്രസ് എമ്മും  കക്ഷികൾ അല്ല .

ഇത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണെന്നും ഇതിൽ രാഷ്ട്രീയമില്ലന്നും ജോസ് പറയുന്നു .കുറ്റവാളി കൂടപിറപ്പാണെങ്കിലും ഒരു മതത്തിലൊ ഒരു രാക്ഷ്ട്രീയ പാർട്ടിയിലൊ ഒരു മുന്നണിയിലോ ഉള്ള ആളാണെങ്കിലും എന്നും കുറ്റവാളിയാണ് അതു മൂടി വയ്കുന്നതും രാഷ്ടീയം പറഞ്ഞ് രക്ഷപെടാൻ അനുവദിക്കുന്നതും ശരിയല്ല എന്നും ജോസ് പറയുന്നു.അതേസമയം ഇത് രാഷ്ട്രീയ വൈര്യ നിര്യാതന ബുദ്ധിയോടെയുള്ള കേസാണെന്നു വരുത്തി തീർക്കാൻ പ്രതിയാക്കപ്പെട്ട കൗൺസിലറുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി അറിയുന്നു .മുൻ‌കൂർ ജാമ്യത്തിനും തകൃതിയായ ശ്രമം നടക്കുന്നുണ്ട്.എന്നാൽ പ്രതി ബിനു പുളിക്കക്കണ്ടമാണെന്നു തെളിഞ്ഞെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ജോസ് ചീരാൻകുഴിയെന്ന കൗൺസിലർ പരസ്യമായി പ്രസ്താവിച്ച സ്ഥിതിക്ക് ബിനു വിന്റെ കൗൺസിലർ സ്ഥാനത്തിന് വരെ സ്ഥാന ഭ്രംശം സഭാവിച്ചേക്കാമെന്നും നിയമ വിദക്തർ അഭിപ്രായപ്പെടുന്നു.വിദേശത്ത് നിന്നും സമ്മാനം ലഭിച്ച വ്യക്തി അയച്ച ഈ മെയിൽ എല്ലാത്തിനും മാപ്പ് സാക്ഷിയായി നിലകൊള്ളുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top